കൂരാച്ചുണ്ട്. : കലാപത്തിൽ ദുരിതമനുഭവിക്കുന്ന മണിപ്പുർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷേധ നിലപാടുകളിൽ പ്രതിഷേധിച്ചും രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, വ്യാപാരി, വിദ്യാർത്ഥി, യുവജന, വനിത സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ആഗസ്ത് 1 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കൂരാച്ചുണ്ട് അങ്ങാടിയിൽ "ജനകീയ പ്രതിഷേധ റാലി" സംഘടിപ്പിക്കുന്നു.
സാംസ്കാരിക പ്രവർത്തകൻ ശ്രീ.രമേശ് കാവിൽ ഉദ്ഘാടനം നിർവഹിക്കും.
കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേ മുഴുവൻ ആളുകളും പ്രതിഷേധ റാലിയിൽ പങ്കാളിയാവണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
