Trending

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി



കൂരാച്ചുണ്ട് : സെൻറ് തോമസ് യു.പി. സ്കൂളിൽ 2023-24 വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.ജനാധിപത്യരീതിയിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ 4 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾ വോട്ടവകാശം രേഖപ്പെടുത്തി. 



*സ്കൂൾ ലീഡറായി ഗൗതം കൃഷ്ണയും(7D) അസിസ്റ്റന്റ് ലീഡറായി ആഗിൻ മരിയ ബിജുവും(7B) തിരഞ്ഞെടുക്കപ്പെട്ടു*.

സ്കൂൾ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ചുമതലകളും :

ത്രിഫൽ കെ എസ്......
കായികം

 നൈഗ ഇ. ജെ........
 വിദ്യാഭ്യാസം

ആമി ഹുമൈറ.....
ആരോഗ്യം

 കീർത്തനമേരിജോജോ.....
മാധ്യമം

 റിയ ട്രീസ റോയ്...
ജാഗ്രത

മുഹമ്മദ് സിയാഫ്....
 കൃഷി

 ഹുസ്ന ഫാത്തിമ...
 ശുചിത്വം

ഷാരോൺ മൈക്കിൾ...
 അച്ചടക്കം

 നെഹല നസ്റിൻ.....
ഭക്ഷ്യം

തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങൾ നാളെ 22/7 /2023 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കും.



സോഷ്യൽ സയൻസ്,മനോരമ നല്ലപാഠം ക്ലബ്ബുകളുടെ നേതൃത്വത്തിൽ വളരെ അച്ചടക്കത്തോടെ നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യ രീതികൾ പരിചയപ്പെടുന്നതിന് ഉതകുന്നതായി.

എല്ലാ വിജയികൾക്കും 
അഭിനന്ദനങ്ങൾ....

Post a Comment

Previous Post Next Post