Trending

അദ്യം ആധാർ’ ആദ്യ ഘട്ട ക്യാമ്പ് നാളെ





‘അദ്യം ആധാർ’ ആദ്യ ഘട്ട ക്യാമ്പ് നാളെ (23.07.2023) നടക്കും.

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടക്കുന്നു. ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പ് നാളെ, ജൂലായ് 23 ന്‌ നടക്കും. 


കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്ന ക്യാമ്പ് രാവിലെ 9. മണിയോടെ ആരംഭിക്കും. ഗ്രാമ പഞ്ചായത്തിലെ 1-2-3 , വാർഡുകളെ സംയോജിപ്പിച്ചാണ്‌ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. തദ്ദിവസം നൂറുകണക്കിന്‌ പേരുടെ എൻറോൾമെന്റ് പൂർത്തിയാക്കും. ആദ്യ ഘട്ടത്തിൽ ഇതുവരെ ആധാർ എടുത്തിട്ടില്ലാത്ത 0 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളെയാണ്‌ കേന്ദ്രീകരിക്കുന്നത്.

മുൻകൂട്ടി ആശാവർക്കർമാർ, അംഗൻവാടിവർക്കാർ മുഖേന രജിസ്റ്റർ ചെയ്തവർക്കാണ്‌ ക്യാമ്പുകളിൽ പ്രവേശനം.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു. പോളി കാരക്കട നിർവഹിക്കും. വാർഡ് മെമ്പർ. ആൻ സമ്മ.എൻ.ജെ അധ്യക്ഷയാകും. ക്യാമ്പ് നടത്തിപ്പിന്‌ . വാർഡ് മെമ്പർമാരായ ശ്രീ വിൽസൺ പാത്തിച്ചാലിൽ, ശ്രീമതി. വിൻസി തോമസ് . തുടങ്ങിയവർ നേതൃത്വം നൽകും.

ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി.

Post a Comment

Previous Post Next Post