കാറ്റുള്ളമല: നിർമ്മല യു.പി സ്കൂൾ കാറ്റുള്ളമലയിൽ വായനാദിനം ആചരിക്കുകയും വായനാവാരാചരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് കൊച്ചുകൈപ്പയിൽ പരിപാടി ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക ബീന ഒ.എം സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി സുജിത്ത് ജോസഫ് പരിപാടിക്ക് അധ്യക്ഷതവഹിച്ചു. തുടർന്ന് വായനാദിന പ്രസംഗം, പുസ്തകപരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, ഫാമിലി ക്വിസ് എന്നിവ നടന്നു.
വായനാവാരാചരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വ്യത്യസ്തമായ വായനാപരിപോഷണ പരിപാടികളാണ് വിദ്യാലയം നടത്തുന്നത്. പരിപാടിക്ക് അധ്യാപക പ്രതിനിധി മരിയ മാത്യു നന്ദി അറിയിച്ചു സംസാരിച്ചു.
