കൂരാച്ചുണ്ട് : ലഹരി വിരുദ്ധ ദിനത്തോടെനുബന്ധിച്ച് സെൻറ് തോമസ് യു. പി. സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽകരണ ക്ലാസ്സ് നടത്തി.കൂരാച്ചുണ്ട് സബ് ഇൻസ്‌പെക്ടർ ശ്രീ. അൻവർ ഷാ നയിച്ച ക്ലാസ്സ് ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തേണ്ടതിനെപ്പറ്റിയും അതിൽ രക്ഷിതാക്കളുടെ പങ്കിനെപറ്റിയും വ്യക്തമായ അവബോധം നൽകി.
പിടിഎ പ്രസിഡന്റ് ശ്രീ ബസലിൻ മഠത്തിനാൽ
സ്കൂൾ മാനേജർ ഫാദർ വിൻസന്റ് കണ്ടത്തിൽ
ഹെഡ്മാസ്റ്റർ ശ്രീ ബിജു മാത്യു എന്നിവർ സംസാരിച്ചു.
