Trending

തോട്ടത്താംമൂല അസൈനാർ ഹാജി നിര്യാതനായി




കൂരാച്ചുണ്ട്: സുന്നി പ്രാസ്ഥാനിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന തോട്ടത്താംമൂല അസൈനാർ ഹാജി നിര്യാതനായി. 


കൂരാച്ചുണ്ടിലെ മത സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം അസുഖത്തെ തുടർന്ന് അല്പകാലമായി വിശ്രമത്തിലായിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ്, ട്രഷറർ ,
അത്തിയോടി മഹല്ല് ജനറൽ സെക്രട്ടറി, എസ് വൈ എസ്, കേരളാ മുസ്‌ലിം ജമാഅത്ത് യൂണിറ്റ് സർക്കിൾ ഭാരവാഹി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 


നിലവിൽ കേരള മുസ്‌ലിം ജമാഅത്ത് കൂരാച്ചുണ്ട് സർക്കിൾ ഉപദേശക സമിതി അംഗമായിരുന്നു.അദ്ദേഹത്തിന്റെ വിയോഗത്തോടെ മത സാമൂഹിക രംഗത്തെ ആത്മാർത്ഥതയുള്ള നേതൃത്വത്തെയാണ് നഷ്ടപ്പെട്ടത് എന്ന് നേതാക്കൾ അനുശോചിച്ചു.


 ഭാര്യ ഖദീജ. 

മക്കൾ മുഹമ്മദ്, ഹസീന, അനീസ, നൂറ, പരേതനായ അനസ്. 

മരുമക്കൾ മുഹമ്മദലി, റഷീദ്, അൻഷാദ്.

Post a Comment

Previous Post Next Post