Trending

നമ്പികുളം വ്യൂ പോയിൻ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.





കൂരാച്ചുണ്ട് : നമ്പികുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിൻറിൽ യുവാവ് കൊക്കയിൽ വിണ് മരിച്ചു. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്കരൻ്റെ മകൻ രാഹുലിനെയാണ് ( 32 )മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്., 



കൂരാച്ചുണ്ട് പോലീസും, ഫയർഫോഴ്സും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂരാച്ചുണ്ട് പോലിസ് സബ് ഇൻസ്പെക്ടർ അൻവർ ഷായുടെ നേതൃത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് വൈകിട്ട് 6 മണിയോടെ ബോഡി പോസ്റ്റമോർട്ടത്തിനായി ,മെഡിക്കൽ കോളേജിലേക്ക് മാറ്റി.


 അസ്വഭാവിക മരണത്തിന്  കേസെടുത്ത്  അന്വേഷണം ആരംഭിച്ചു..... കൂരാച്ചുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ സംഭവസ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post