കോഴിക്കോട് ∙ താമരശേരിയിലെ വീട്ടിൽനിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി സംഘം കടന്നു. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്....
വീടിനു മുന്നിൽ നിൽക്കുകയായിരുന്നു ഷാഫി. രാത്രി ഒൻപതോടെ നാലംഗ സംഘമാണ് കാറിലെത്തി തട്ടിക്കൊണ്ടു പോയത് ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറിൽ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കിവിട്ട് സംഘം കടന്നുകളഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു
Tags:
Latest