നാടിനും പോലിസ്,സേനക്കും അഭിമാനമായി കൂരാച്ചുണ്ട് പോലിസ് സ്റ്റേഷനിലെ സജിത്ത് എന്ന പോലിസ് ഉദ്യോഗസ്ഥൻ .
കൂരാച്ചുണ്ട്: കഴിഞ്ഞ ദിവസം, കൂരാച്ചുണ്ട് പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജിത്ത് എന്ന പോലിസുകാരൻ്റെ അവസരോചിതമായ ഇടപെടൽ മൂലം, ഒരു യുവാവിൻ്റെ ജീവിതവും, അതോടൊപ്പം പോലിന് സേനയെ തന്നെ വിചാരണ ചെയ്യുന്ന ഇടപെടലുകളിൽ നിന്നും ആണ് സജിത്ത് എന്ന പോലിസ് ഉദ്യോഗസ്ഥൻ്റെ ഇടപെടൽ മൂലം ഒഴിവായത്.
ഇന്നലെ ആമീൻ എയ്ഡ് ഡ്യൂട്ടിയിലായിരുന്ന സജിത്ത് നിയമപ്രകാരം കോടതി വിധിയായതുപ്രകാരം കോടതി നിർദ്ദേശത്തെ തുടർന്ന് ചാലിടം സ്വദേശിയായ സന്തോഷിൻ്റെ വിട് ജപ്തിക്ക് അഡ്വ.കമ്മിഷനൊപ്പം സഹായത്തിന് നിയോഗിക്കപ്പെട്ടത് സജിത്തായിരുന്നു. കമ്മിഷൻ വിട്ടിലെത്തി കാര്യങ്ങൾ വിശദികരിക്കുന്നതിനിടെ, വിട്ടുടമ വാതിൽ പൂട്ടി അകത്ത് നേരത്തെ കരുതി വെച്ച പെട്രാൾ സ്വയം ദേഹത്തൊഴിക്കുന്ന കാഴ്ചയാണ് കണ്ടത്. സ്വജിവൻ പണയം വെച്ച് വാതിൽ ചവിട്ടി പൊളിച്ച് ലൈറ്റിടുത്ത് സ്വയം മരണത്തിന് കീഴടങ്ങാനുരുങ്ങിയ വിട്ടുടമയെ രക്ഷിക്കാൻ സ്വജീവൻ പോലും അവഗണിച്ച് ധീരമായ സാഹസികമായ ,മനുഷ്യത്യപരമായ തീരുമാനമെടുത്ത സജിത്തിനെ ,വിവരമറിഞ്ഞ ഉയർന്ന പോലിസ് ഉദ്യോഗസ്ഥർ ആദരിച്ചു.
