Trending

ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖ് സെയ്ഫിയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു





കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാരൂഖ് സെയ്ഫിയെ പതിനാല് ദിവസത്തേയ്ക്ക് റിമാ​ന്റിൽ വിട്ട് കോടതി. ഏപ്രിൽ 20 വരെയാണ് റിമാൻഡ് കാലാവധി. മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഷാരൂഖ് സെയ്ഫിയുടെ ആരോഗ്യനില തൃപ്തികാരമായതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനും തീരുമാനമായി.

ഇയാളെ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും. മാത്രമല്ല, വൈകാതെ പൊലീസ് കസ്റ്റഡിയപേക്ഷ നൽകും. ഷാരൂഖിൻ്റെ ദില്ലിയിലെ ബന്ധുക്കളെയും കേരള പൊലീസ് സംഘം ചോദ്യം ചെയ്തു .കേരളത്തിലേക്ക് ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര നടത്തിയത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല .കാണാതായ ദിവസം മകൻ ബൈക്കിൽ കയറി പോയി എന്ന അമ്മയുടെ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.പൊതുവേ ശാന്തൻ എങ്കിലും ചില സാഹചര്യങ്ങളിൽ ആക്രമ സ്വഭാവം കാണിച്ചിരുന്നതായാണ് വിവരം

Post a Comment

Previous Post Next Post