Trending

👆 നെല്ലിക്കൽ താഴെ - കാഞ്ഞിരത്തുംകുഴി റോഡ്




കൂരാച്ചുണ്ട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ നെല്ലിക്കൽ താഴെ -കാത്തിരത്തുംകുഴി റോഡ് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. 

തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവഴിച്ചാണ് പാത കോൺക്രീറ്റ് ചെയ്തത്. പഞ്ചായത്ത് അംഗം എൻ.ജെ. ആൻസമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ് , സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ. അമ്മദ്, സിമിലി ബിജു, ഡാർലി എബ്രാഹം, മെംബർമാരായ വിൻസി തോമസ്, ജെസി കരിമ്പനക്കൽ,സിനി ഷിജോ, മുൻ മെംമ്പർ സരീഷ് ഹരിദാസ്, വാർഡ് കൺവീനർ ജോസ് ചെരിയൻ, ബെന്നി കണ്ടശാംകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post