കോഴിക്കോട് ഡൻ്റൽ കോളേജ് NSS സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി നടത്തുന്ന ഡൻ്റൽ ക്യാമ്പ് കക്കയം GLP സ്കൂളിൽ ഉൽഘാടനം ചെയ്തു
.കമ്മ്യൂണിറ്റി ഡൻ്റിസ്റ്റ് വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ്
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിശോധനയും ചികിൽസയും അമ്പലക്കുന്ന് ആദിവാസികോളനിയിലെ അംഗങ്ങൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കു മായിക്രമീകരിച്ചിട്ടുള്ളത് .
NSS കോഡിനേറ്റർ
Dr. മുഹമ്മദ് ഷിബിൻ അദ്ധ്യക്ഷത വഹിച്ചു .കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളികാരക്കട ക്യാമ്പ് ഉൽഘാടനം ചെയ്തു .വാർഡ്മെമ്പർ ഡാർളി പുല്ലംകുന്നേൽ ,ഡോ : അരുൺ ഭാസ്കർ ,ഡോ : ടിൻ്റുമഡോണ ,ഹെഡ്മാസ്റ്റർ .അബ്ദുറഹിമാൻ ,ഡോ: ശ്രീകാന്ത് ,സുജിത് ചിലമ്പിക്കുന്നേൽ ,ജോബി വാളിയംപ്ലാക്കൽ ,ജലീൽ കുന്നുംപുറം ,വോളണ്ടിയർ
റിതു തുടങ്ങിയവർ പ്രസംഗിച്ചു .IDA മലബാർ ബ്രാഞ്ചും ,വ്യാപാരി വ്യവസായി യൂത്ത് വിംഗും ,ഡെൻ്റൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ
ദന്തസംരക്ഷണ ബോധവൽകരണവും ,ചികിൽസയും നൽകും .
