Trending

സാഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റ്, കക്കയം സ്വദേശി ഷിൽജി ഷാജിക്ക് ഗോൾഡൻ ബൂട്ട്



 കൂരാച്ചുണ്ട് :  ബംഗ്ലാദേശിൽ വെച്ച് നടന്ന സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്‌ബോൾ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള "ഗോൾഡൻ ബൂട്ട്" കക്കയം സ്വദേശി ഷിൽജി ഷാജി കരസ്ഥമാക്കി.



നേപ്പാളിനെതിരെ 3 ഗോളും, ഭൂട്ടാനെതിരെ 5 ഗോളുമടക്കം 8 ഗോൾ ആണ് ഷിൽജി നേടിയത്.
5 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ റഷ്യക്കും, ബംഗ്ലാദേശിനും പുറകിലായി 3 സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്.

20 വർഷത്തിലധികം കോഴിക്കോട് ബ്ലാക്ക് & വൈറ്റ്, എം വൈ സി കക്കയം ഉൾപ്പടെയുള്ള പ്രാദേശിക ടീമുകൾക്ക് വേണ്ടി കളിച്ച ഷാജി ജോസഫ് നീർവാഴകം ആണ് ഷിൽജിയുടെ പിതാവ്.മാതാവ് എൽസി,സഹോദരി ഷിൽന, അച്ഛമ്മ മേരി,കുടുംബം, നാട്ടുകാർ, സ്കൂൾ അധികൃതർ എന്നിവരെല്ലാം ഷിൽജിയുടെ മുന്നേറ്റത്തിന് കരുത്തായുണ്ട്.


Post a Comment

Previous Post Next Post