150 ദിവസം കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളിലൂടെ യാത്ര ചെയ്യുക,
യാത്രാ വിവരണങ്ങൾ ഏകോപിപ്പിച്ച് "മ്മളെ കോഴിക്കോട്" എന്ന പേരിൽ ഒരു പുസ്തകം എഴുതുക,
പുസ്തക വിൽപ്പനയിൽ നിന്ന് ലഭിച്ച ഒരു ലക്ഷത്തിന് മുകളിൽ വരുന്ന മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുക
തുടങ്ങി ലേഖനം, ജീവകാരുണ്യ പ്രവർത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ്
നിസാം കക്കയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചത്.
കല്ലാനോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നിസാം കക്കയം കോട്ടോല കുഞ്ഞാലി - ആയിഷ ദമ്പതിമാരുടെ മകനാണ്.
ഭാര്യ:ഷിബില, മകൻ :അഷ്മിൻ,
സഹോദരങ്ങൾ :-ഷംസുദ്ദീൻ, ഹഫ്‌സില സിറാജ്
