2022-23 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി പത്തു ദിവസം മാത്രം. എൽ.പി.ജി മുതൽ പാലിന്റെ വില വരെ സർക്കാർ വകുപ്പുകളുടെ നിയമങ്ങളിൽ നിരവധി മാറ്റങ്ങളാണ് വന്നിട്ടുള്ളത്. അതിൽ പെട്ട ഒന്നാണ് പാൻ കാർഡ് ആധാർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുക എന്നുള്ളത്. 2023 മാർച്ച് 31ന് മുമ്പ് നിക്ഷേപകരും നികുതിദായകരും തങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) പ്രസ്താവിച്ചത് പ്രകാരം 2023 മാർച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകും. ഇതോടെ അവരുടെ ബിസിനസുമായും ടാക്സുമായും ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും നിലക്കും. ലളിതമായി പറഞ്ഞാൽ അവരുടെ അക്കൗണ്ട് തന്നെ നിരോധിക്കപ്പെടും. ഇതുവരെ 61 കോടി പാൻകാർഡ് ഉപഭോക്താക്കളിൽ 48 കോടി മാത്രമേ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 13 കോടി ആളുകൾ ഇനിയും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ല. ഇവർക്കുള്ള അവസാന മുന്നറിയിപ്പും പുറത്തുവന്നിരിക്കുകയണ്. ഏപ്രിൽ 1 മുതൽ ലിങ്ക് ചെയ്യാത്ത പാൻകാർഡ് പ്രവർത്തനരഹിതമാകും.
Tags:
Latest