IB പ്രിവൻ്റീവ് ഓഫീസർ
ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി ചമൽ എട്ടേക്കറ ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ എട്ടേക്കറ ഭാഗത്ത് വെച്ച് 10 ലിറ്റർ ചാരായം കണ്ടെടുത്ത് കേസ് ആക്കി.
ഇന്നലെ പ്ലാത്തോട്ടം ഭാഗത്ത് നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസ് ആക്കിയിരുന്നു.AEI സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഷംസുദ്ദീൻ, സുരേഷ് ബാബു,സി ഇ ഒ മാരായ
പ്രസാദ്, പ്രദീപ്,wceo അഭിഷ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.

