Trending

സ്വീകരണം നൽകി.



കൂരാച്ചുണ്ട്.മദ്ധ്യപ്രദേശിൽ വെച്ച് നടന്ന നാഷണൽ യൂത്ത് വോളിബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വട്ടച്ചിറ കൽപവിളയിൽ ജോണിയുടെ മകൾ സ്നേഹ ജോണിക്ക് നാടിൻ്റെ ഊഷ്മള സ്വീകരണം


വട്ടച്ചിറ പൗരാവലിയുടെ നേതൃത്വത്തിൽ വട്ടച്ചിറ അങ്ങാടിയിൽ നടന്ന സ്വികരണ ചടങ്ങിൽ പൗരപ്രമുഖരും, നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, രാജൻ ഉറുമ്പിൽ സ്വാഗതം ആശംസിച്ചു.




വാർഡ് മെമ്പർ വിജയൻ കിഴക്കേ മിത്തൽ സ്നേഹക്ക്, നാടിൻ്റെ ഉപഹാര സമർപ്പണമായ, മെമൻ്റോ നൽകി ആദരിച്ചു.ഗീത ചന്ദ്രൻ ,വ്യാപാരി വ്യവസായ ഏകോപന സമിതി സെക്രട്ടറി ജോബി വാളിയംപ്ലാക്കൽ എന്നിവർ പൊന്നാട അണിയിച്ചു.സാമുഹിക പ്രവൃത്തകനും, പ്രവാസി വ്യവസായിയുമായ കൊടുമയിൽ മുഹമ്മദലി കാഷ് അവാർഡു നൽകി , ബഹുമുഖപ്രതിഭയെ രാജൻ ഉറുമ്പിൽ ചടങ്ങിൽ പരിചപ്പെടുത്തി,തോമസ് കുംബ്ലാനി, ജോബി വാളിയംപ്ലാക്കൽ എന്നിവർ ആശംസകളർപ്പിച്ചു,ജിതേഷ് മാടംവള്ളി പ്രസ്തുത ചടങ്ങിൽ നന്ദി അർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post