🎋🌱🎋🌱🎋🌱🎋🌱
*🌴കവുങ്ങിന്‍റെ വളപ്രയോഗം🌴*
➿➿➿➿➿➿➿
```ആദ്യ വര്‍ഷം മുതല്‍ തന്നെ കൊല്ലംതോറും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ മരമൊന്നിന് 12 കി.ഗ്രാം വീതം പച്ചിലവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. നാടന്‍ ഇനങ്ങള്‍ക്കു വര്‍ഷംതോറും 10:40:140 ഗ്രാം എന്ന തോതില്‍ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ കിട്ടത്തക്ക വിധത്തില്‍ രാസവളങ്ങളും ചേര്‍ക്കേണ്ടതുണ്ട്.
എന്നാല്‍ മംഗളപോലുള്ള ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ക്ക് 150:60:210 (NPK) ഗ്രാം എന്ന ഉയര്‍ന്ന നിരക്കില്‍ രാസവളങ്ങള്‍ നല്‍കണം. ഈ പറഞ്ഞ രാസവളത്തിന്‍റെ മൂന്നില്‍ ഒരുഭാഗം ആദ്യത്തെ വര്‍ഷവും, മൂന്നില്‍ രണ്ടുഭാഗം രണ്ടാം വര്‍ഷവും നല്‍കിയാല്‍ മതി.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
മൂന്നാം വര്‍ഷം മുതല്‍ മുഴുവന്‍ അളവും കൊടുക്കാം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍, ഫെബ്രുവരി മാസങ്ങളില്‍ (പകുതിവീതം) രണ്ടു പ്രാവശ്യമായി രാസവളം ചേര്‍ക്കാം. നനയ്ക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ രണ്ടാമത്തെ പകുതി രാസവളപ്രയോഗം വേനല്‍മഴ കിട്ടിയ ഉടനെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നല്‍കുന്നതാണ് നല്ലത്.
കവുങ്ങിന്‍റെ ചുവട്ടില്‍നിന്നും 0.76-1.00 മീറ്റര്‍ വ്യാസാര്‍ദ്ധത്തിലും 15-20 സെ.മീ. ആഴത്തിലുമുള്ള തടങ്ങള്‍ കോരി അതില്‍ വളം വിതറി അല്‍പം മണ്ണിട്ടു മൂടണം. തടത്തിലെ കളകള്‍ നീക്കിയശേഷം രണ്ടാം തവണയിലെ വളം തടത്തില്‍ വിതറി മണ്ണിളക്കി കൊടുത്താല്‍ മതി.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അമ്ലാംശമുള്ള മണ്ണാണെങ്കില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മരമൊന്നിന് അര കി.ഗ്രാം വീതം കുമ്മായവും (ഏപ്രില്‍-മേയ് മാസത്തില്‍) തടത്തില്‍ ചേര്‍ത്തുകൊടുക്കണം```
കടപ്പാട് : ഓൺലൈൻ
🌿☘️🌿☘️🌿☘️🌿☘️
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Latest