Trending

കൊക്കോ പോട്ടിൽ പച്ചക്കറിതൈ വിതരണം നടത്തി.



കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-2023 വാർഷിക പദ്ധതി പ്രകാരം, കൊക്കോ പോട്ടിൽ പച്ചക്കറിതൈ വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പോളി കാരക്കട നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് റസീന യൂസഫ് അധ്യക്ഷയായി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.അമ്മദ്, ഒന്നാം വാർഡ് മെമ്പർ വിൽസൻ മംഗലത്ത് പുത്തൻപുരയിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ ശ്രീമതി എം വിധു സ്വാഗതവും കൃഷി അസിസ്റ്റൻറ് എം.സി. ബീന നന്ദിയും പറഞ്ഞു.


പത്ത് കൊക്കോ പോട്ടിലുകളോടൊപ്പം, പത്ത് പച്ചക്കറിത്തൈകൾ, മണ്ണിര കമ്പോസ്റ്റ്, കടലപിണ്ണാക്ക്, കുമ്മായം എന്നിവ അടങ്ങിയ മാധ്യമമാണ് കർഷകർക്ക് വിതരണം ചെയ്തത്. പച്ചക്കറി കർഷക രത്നമ്മ കല്ലിങ്കലിന് തൈകൾ കൈമാറി കൊണ്ടാണ്ട് ബഹു: പ്രസിഡണ്ട് ഉൽഘാടനം നിർവ്വഹിച്ചത്.

Post a Comment

Previous Post Next Post