അതനുസരിച്ച് 24 ന് കല്ലാനോടും 26 തീയതി കക്കയത്തും 28ആം തീയതി കരിയാത്തുംപാറയിൽ മുപ്പതാം തീയതി, ഓട്ടപ്പാലം ഭാഗത്തും,31ന് ഒന്ന്പതിമൂന്ന് വാർഡുകളുടെ ഭാഗത്തും ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കുവാനും അവിടെ റവന്യൂ, ഫോറസ്റ്റ് ,പഞ്ചായത്ത്, വകുപ്പുകളുടെ ഉദ്യോഗസ്ഥന്മാരും അതുപോലെ ഇതിന്റെ സാങ്കേതിക പരിജ്ഞാനം ഉള്ള ആളുകളെയും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നടത്തുവാനുമാണ് തീരുമാനമായത്, പ്രസിദ്ധീകരിച്ച മാപ്പിന്റെ കോപ്പികൾ ഈ പ്രദേശങ്ങളിലെ പ്രസിദ്ധീകരിക്കുന്നതാണ് ആക്ഷേപം ഉള്ളവർക്ക് ഈ ദിവസങ്ങളിൽ അതാത് കേന്ദ്രങ്ങളിൽ എത്തി ഇതിൻറെ വ്യക്തത വരുത്തുകയുംആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ്.
യോഗത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ,ഫോറസ്റ്റ് ഉദ്യോഗസ്ഥർ ,വില്ലേജ് ഓഫീസർ ,പഞ്ചായത്ത് സെക്രട്ടറി,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ,കർഷക സംഘടന പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.