DYFI കരിയാത്തുംപാറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ 32 ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ജില്ലാ തല സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ വീണ്ടും *കക്കയം വീരഗാഥ*.
കലാശപോരാട്ടത്തിൽ കക്കയത്തെ 2 ടീമുകൾ പരസ്പരം മാറ്റുരച്ചപ്പോൾ ടോസിന്റെ പിൻ ബലത്തിൽ *SANTOS FC കക്കയത്തിനെ* മറികടന്ന് കക്കയത്തിന്റെ ചരിത്രത്തിന്റെ അത്രയും പഴക്കമുള്ള *MYC കക്കയം* ജേതാക്കളായി.
വിജയികൾക്കുള്ള സഖാവ്.കോടിയേരി ബാലകൃഷ്ണൻ സ്മാരക എവർ റോളിoഗ് ട്രോഫി MYC കക്കയം കരസ്ഥമാക്കി.
റണ്ണേഴ്സപ്പ് ട്രോഫി കക്കയത്തിലെ തന്നെ സാൻ്റോസ് FC കരസ്ഥമാക്കി.



