അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥരായ രണ്ട് പെൺകുഞ്ഞുങ്ങളുടെ സുരക്ഷക്കായി രൂപീകരിച്ച ജിൽസ് കൊണ്ടിയാ രത്ത് കുടുംബസഹായ നിധി സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറി.
ഓട്ടോ ഡ്രൈവർ ആയിരുന്ന കരിയാത്തുംപാറ 28 ആം മൈലിലെ കൊണ്ടിയാരത്ത് ജിൽസ് കഴിഞ്ഞ ജൂലൈ 8 ന് ഹൃദയാഘാതത്താൽ മരണപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയും മരണപ്പെട്ടിരുന്നു. ജിൽസിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ഒൻപതും ആറും വയസ്സുള്ള രണ്ട് പെണ്മക്കൾ തീർത്തും അനാഥരായി. അവരുടെ സംരക്ഷണ ചുമതല വൃദ്ധരും രോഗികളുമായ ജിൽസിന്റെ മാതാപിതാക്കളിലായി.
ഈ സാഹചര്യത്തിൽ കരിയാത്തുംപാറ സെന്റ് ജോസഫ്സ് ചർച്ച് വികാരി ഫാദർ അമൽ കൊച്ചുകൈപേൽ മുഖ്യരക്ഷാധികാരി ആയും, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബ്ലോക്ക് മെമ്പർ അഡ്വ. ഹസീന V K, വാർഡ് മെമ്പർമാരായ അരുൺ ജോസ്,ഡാർളി അബ്രഹാം, എന്നിവർ സഹരക്ഷാധികാരികളായും ജിൽസ് കൊണ്ടിയാര ത്ത് കുടുംബസഹായ നിധി രൂപീകരിച്ചു. കുട്ടികളുടെ ഭാവി സുരക്ഷക്കായി മൂന്ന് മാസം കൊണ്ട് ഒരു ഫണ്ട് സമാഹരിച്ചു നൽകാൻ തീരുമാനിച്ചു. 25 അംഗ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിlൽ മൂന്ന് മാസത്തെ പ്രവർത്തനത്തിന്റെ ഫലമായി 15,01,066 രൂപ സമാഹരിച്ചു. ഇതിൽ നിന്നും 6 ലക്ഷം രൂപ വീതം 2 കുട്ടികളുടെ പേരിലും പ്രായപൂർത്തിയായ ശേഷം പിൻവലിക്കാവുന്ന ക്രമത്തിൽ ബാങ്കിൽ F D ആയി നിക്ഷേപിച്ചു. ബാക്കി തുക ജിൽസിന്റെ മാതാപിതാക്കളുടെ പേരിലും F D ആയി നിക്ഷേപിച്ചു. കമ്മിറ്റിയുടെ പരിശ്രമഫലമായി റവന്യൂ വകുപ്പിൽ നിന്ന് 50000 രൂപയും, സാമൂഹ്യ സുരക്ഷ മിഷനിൽ നിന്ന് 3 ലക്ഷം രൂപയും പാസ്സാക്കി എടുക്കാനും സാധിച്ചു. നോർക്ക യിൽ നിന്നും അർഹമായ ധനസഹായത്തിനുള്ള നടപടികളും സ്വീകരിച്ചു.
നാട്ടുകാർ, സഹപാഠികൾ, സംഘടനകൾ സ്ഥാപനങ്ങൾ, ടൂറിസ്റ്റുകൾ, പ്രവാസികൾ തുടങ്ങി എല്ലാവരും ഇതുമായി സഹകരിച്ചുവെന്ന് ചെയർ പേഴ്സൺ ജെസ്സി ജോസഫ്, കൺവീനർ ബാവോസ് മാത്യു ജെ, ട്രഷറർ വിനീഷ് കെ വി എന്നിവർ പറഞ്ഞു.
നിസാം കക്കയം, മേരി ജോർജ്, ആന്റോ കൊച്ചുമലയിൽ, ഷനീഷ് പി എം, ജോസ് വെളിയത്ത്, ഗണേഷ് ബാബു, , അബ്രഹാം മണലോടി,അനു സിബി, റീന ബാബു, സുനിൽ വടക്കേൽ, ബൈജു വി ജെ,ജിപ്സൺ സി ടി, രഘു ടി ജെ, ജലീൽ കുന്നുംപുറം, സുജാത അലയമ്പ്ര, ശിവൻ അറക്കൽ, സരിത ജോണി, അഭിനവ് ബാവോസ് എന്നിവർ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
