Trending

സഹവാസ ക്യാമ്പ് ആരംഭിച്ചു..



കൂരാച്ചുണ്ട് : കേരള സ്കൗട്ട് ആൻ്റ് ഗൈഡ് സഹവാസക്യാമ്പ് കൂരാച്ചുണ്ട് സെൻറ് തോമസ് ഹൈസ്കൂളിൽ ആരംഭിച്ചു. രാജ്യപുരസ്കാർ പരിശീലന ത്തിന്റെ ഭാഗമായി നടക്കുന്ന ചതുർദിന ക്യാമ്പിൽ മാപ്പിംങ്ങ് ആൻ്റ് കോമ്പസ് ,കൂടാരമടിക്കൽ ,ഹൈക്കിംങ്ങ് ,കുക്കിംങ്ങ് ,പ്രഥമശുശ്രൂഷ ,ക്യാമ്പ് ഫയർ ,ഗെയിംസ് തുടങ്ങിയ പരിശീലന പരിപാടികൾ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ സ്കൂൾ മാനേജർ ഫാ. വിൻസൻറ് കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി .ഹെഡ്മാസ്റ്റർമാരായ ജേക്കബ് കോച്ചേരി ,സജി ജോസഫ് ,സ്കൗട്ട് മാസ്റ്റർ സാനിയ വർഗീസ് എന്നിവർ സംസാരിച്ചു. ജെസി വി.എ, ആതിര മെറിൻ ജോയി ,സി.ലിസറ്റ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post