കൂരാച്ചുണ്ട്: 2022 - 23 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായ ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി പദ്ധതി ഉദ്ഘാടനം കൂരാച്ചുണ്ട് ക്ഷീര സംഘത്തിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പോളി കാരക്കട ക്ഷീര കർഷക ലീല അമ്പായത്തൊടിക്ക് നൽകി നിർവ്വഹിച്ചു. സംഘം പ്രസിഡണ്ട് ശ്രീ.ജോർജ് പൊട്ടുകുളത്തിൽ അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെസീന യൂസഫ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ O.K അമ്മദ്, സിമിലി ബിജു, ഡാർലി പുല്ലംകുന്നേൽ ,വിൻസി തോമസ്, ജെസി കരിമ്പനക്കൽ, സണ്ണി പുതിയകുന്നേൽ, സംഘം ഡയറക്ടർമാരായ ഹസ്സൻ പഴേരി , മനോജ് ചേലാപറമ്പത്ത്, ബിന്ദു കണിച്ചേരിൽ, സെലീന നിസാർ, ദീപ മനോജ് , സെക്രട്ടറി ബെസ്‌ലിൻ മഠത്തിനാൽ എന്നിവർ സംസാരിച്ചു.
ഗ്രാമസഭാ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിരിക്കുന്ന ക്ഷീര കർഷകർ സംഘത്തിൽ നിന്നും രണ്ട് ചാക്ക് കേരളാ ഫീഡ്സ് / മിൽമാ കാലിത്തീറ്റ എടുക്കുമ്പോൾ 1000 രൂപ സബ്സിഡി ലഭിക്കുന്നതാണ് പദ്ധതി. ഇതിനായി ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് 2.72 ലക്ഷവും,ജില്ലാ പഞ്ചായത്ത് 2 ലക്ഷവും വീതം മൊത്തം 8. 72 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
