കൂരാച്ചുണ്ട് : ബാല്യകാല ഓർമകളുടെ നോവുകളിലും, തീഷ്ണമായ വർത്തമാന കാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളോടുള്ള പ്രതികരണങ്ങളാലും സമ്പന്നമായ ജോൺസൺ കക്കയത്തിന്റെ കവിതാ സമാഹാരം ഒറ്റമുറി നവം 26 ശനിയാഴ്ച ചെറു കഥാകൃത്ത് വി പി ഏലിയാസ് കക്കയം പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.
നിരൂപകനും അധ്യാപകനുമായ വി പി ബാലൻ പുസ്തകം ഏറ്റുവാങ്ങും. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളികാരക്കട സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും യുവ കവി രഘുനാഥൻ കൊളത്തൂർ പുസ്തകം പരിചയപ്പെടുത്തും.
ബോക്ക് മെംബർ അഡ്വ.വി.കെ ഹസീന മുഖ്യ പ്രഭാഷണം നടത്തും കൂരാച്ചുണ്ട് ഫൊറോന വികാരി റവ.ഫാ. വിൻസന്റ് കണ്ടത്തിൽ ,ഫാ. വിൻസന്റ് കറുകമാലി, അഡ്വ മാത്യൂ കട്ടിക്കാന , കുഞ്ഞമ്മദ് കൂരാച്ചുണ്ട് , തുടങ്ങി സാംസ്കാരിക , സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് കോഴിക്കോട് ആൻ ബുക്സ് വക്താക്കൾ അറിയിച്ചു.


