കൂരാച്ചുണ്ട്:കേരള യുവജനക്ഷേമ ബോർഡും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും സംയുക്ത്തമായി നടത്തുന്ന കേരളോത്സവം 2022 ന് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ജാഥ കൂരാച്ചുണ്ടിൽ നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, വൈസ് പ്രസിഡണ്ട് റസീന യൂസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹസീന വി.കെ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിൽസൻ പാത്തിച്ചാലിൽ, ആൻസമ്മ, വിൻസി തോമസ്, ഡാർലി അബ്രാഹം, സിജി ,അരുൺ ജോസ്, സിമിലി ബിജു, സിനി ഷിജോ, ഓ.കെ അഹമ്മദ്, വിജയൻ, സണ്ണി പുതിയകുന്നേൽ.എന്നിവർ വിളംബര ജാഥയ്ക്കു നേതൃത്വം നല്കി.
നാളെ 18-11-2022 ന് കായിക മത്സരങ്ങൾക്ക് കല്ലാനോട് ജൂബിലി സ്‌റ്റേഡിയത്തിൽ തുടക്കം കുറിയ്ക്കും..
