കൂരാച്ചുണ്ട് :
സ്കൂൾ ലൈബ്രറിയിലേക്ക് കാനറാ ബാങ്ക് കൂരാച്ചുണ്ട് ബ്രാഞ്ച് സ്പോൺസർ ചെയ്ത ലൈബ്രറി പുസ്തകങ്ങളുടെ സമർപ്പണം സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ ഉൽഘാടനം ചെയ്തു.ബാങ്ക് മാനേജർ ശ്രീ.അഖിൽ കെ സ്കൂൾ ലീഡർ സാവിയോ സാജുവിന് പുസ്തകങ്ങൾ കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ.ബിജു മാത്യു, പിടിഎ പ്രസിഡന്റ് ശ്രീ.ബെസ്‌ലിൻ മഠത്തിനാൽ, പി.ടി.എ അംഗങ്ങളായ ജയ്സൻ എമ്പ്രയിൽ, നിവ്യ തോമസ്, അധ്യാപകരായ ബോബി ജോർജ്, എലിസബത്ത് മാത്യു എന്നിവർ സംസാരിച്ചു.