കൂരാച്ചുണ്ട്: യുവ സാഹിത്യകാരൻ നിസാം കക്കയത്തിന്റെ പുതിയ പുസ്തകം "നള പാചകത്തിന്റെ" 5ആം ഘട്ട പോസ്റ്റർ പ്രകാശനം നാളെ ഒക്ടോബർ 29 ശനിയാഴ്ച വൈകുന്നേരം നിർവഹിക്കപ്പെടുന്നു.
യാത്രകൾക്ക് റിട്ടയർമെന്റ് ഇല്ല എന്ന പ്രഖ്യാപനവുമായി ഇന്ത്യയെ അറിയാൻ കല്ലാനോട് എന്ന ഗ്രാമത്തിൽ നിന്നും രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കൃതികളിലൂടെ, ഭാരതത്തിന്റെ യശസ് വാനോളമുയർത്തിയ വിവിധ സ്മാരകങ്ങളുടെയും, നിർമ്മിതികളുടെയും സാന്നിദ്ധ്യമറിഞ്ഞ്, വായിൽ വെള്ളമൂറും രുചിക്കൂട്ടുകൾ അനുഭവിച്ചറിഞ്ഞ് 44 ദിവസം കൊണ്ട് 13000ത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച് റിട്ടയർമെന്റ് ലൈഫ് വ്യത്യസ്ത അനുഭവമാക്കി തീർത്ത കല്ലാനോട് എൽ പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ *ചാക്കോച്ചൻ കെ എ*, ഭാര്യയും മുൻ അധ്യാപികയുമായ *ഇ.എം.അന്നമ്മ*",മുൻ പ്രവാസി പന്തപ്ലാക്കൽ *തോമസ് ചെറിയാൻ*",ഭാര്യ റിട്ട. അധ്യാപിക *എ.ജെ. സെലീന* എന്നിവരാണ് പ്രകാശനം നിർവഹിക്കുന്നത്..
