കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കുംസീറ്റ്ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.നിയമംകർശനമായി നടപ്പാക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഇടാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു._
_കാറുകളിൽ കൂടുതൽ എയർബാഗുകൾ ഘടിപ്പിക്കണമെന്നും 2024 ഓടെവാഹനംഅപകടമരണങ്ങൾപകുതിയായികുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണം ഒരു പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു._
_രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾറോഡപകടങ്ങളിൽ മരിക്കുന്നത് 18 നും 34 വയസിനുംഇടയിലുളളവരാണ്. കഴിഞ്ഞ 8 വർഷമായി തനിക്ക് വിജയിക്കാനാവാതെ പോയത് റോഡപകടങ്ങൾ കുറയ്ക്കാനാവാത്തതിലാണെന്നും അദ്ദേഹം പറഞ്ഞു._
Tags:
Latest