ബാലുശ്ശേരി : പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ രബീഷ് കോക്കല്ലൂരിനെ ബാലുശ്ശേരി ഫെഡറൽ ബാങ്ക് മാനേജരായിരുന്ന ഉണ്ണികൃഷ്ണനും അസിസ്റ്റന്റ് മാനേജർ സുമിത്തും ഹൗസിൽ ലോൺ അപേക്ഷ കൂട്ടായി വ്യാജ രേഖയുണ്ടാക്കി അമിത പലിശയുള്ള ലോൺ ആക്കി മാറ്റി വഞ്ചിച്ച നടപടിക്കെതിരെ ബാലുശ്ശേരി പോലീസ് FIR രജിസ്റ്റർ ചെയ്ത അന്വേഷണം പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടും, വഞ്ചന കുറ്റകർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ബാങ്കിന്റെ തെറ്റായ നടപടിക്കെതിരെ കോക്കലൂരിൽ ടാഗോർ വായനശാലയിൽ നടന്ന യോഗത്തിൽ സാമൂഹിക പൊതു പ്രവർത്തകരുടെ സർവകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.
പ്രശാന്ത് സിപി കൺവീനറയും
സുധീഷ് NC ജോ :കൺവീനർ
നിഷികുമാർ ചെയർമാൻ
അഹമ്മദ് കോയ വൈസ് :ചെയർമാൻ
ശിവൻ കോക്കല്ലൂർ ട്രഷററായും തിരഞ്ഞെടുത്തു.50 ത്തോളം അംഗങ്ങൾളുള്ള കമ്മറ്റി രൂപീകരിച്ചു.
Tags:
Local