തോണിക്കടവ് : തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില്‍ നടക്കുന്ന 'തോണിക്കാഴ്ച 2022' ന്റെ സാംസ്‌കാരിക സമ്മേളനം അഡ്വ.കെ.എം സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അദ്ധ്യക്ഷത വഹിച്ചു. ജലസേചനവകുപ്പിന് കീഴിലുള്ള ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ നൂറുകണക്കിനാളുകളെത്തി. വൈകിട്ട് ആരംഭിച്ച കലാപരിപാടികളില്‍ ഗാനമേള, കോമഡി ഷോ, നൃത്തവിരുന്ന് എന്നിവ നടന്നു. സഞ്ചാരികള്‍ക്കായി ബോട്ടിംഗ്, ഫുഡ് കൗണ്ടര്‍, ലൈവ് ഫിഷ് കൗണ്ടര്‍ എന്നിവ മേളയില്‍ ഒരുക്കിയിരുന്നു.
കലാവിരുന്നില്‍ പ്രശസ്ത താരങ്ങള്‍ വേദിയിലെത്തി. തോണിക്കടവില്‍ നടന്ന ചടങ്ങില്‍
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാരാജേന്ദ്രന്‍ വിശിഷ്ടാതിഥി ആയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, പഞ്ചായത്ത് അംഗം അരുണ്‍ ജോസ്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ മനോജ് എം.കെ, അസ്സി. എന്‍ജിനീയര്‍ കെ ഫൈസല്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജന്‍ കണിയേരി സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാബി സി. എച്ച് നന്ദിയും പറഞ്ഞു.