Trending

സന്തോം FCA ഫുട്ബോൾ അക്കാദമി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.




കൂരാച്ചുണ്ട് :  മലയോര മണ്ണിൽ നിന്നും പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി മാനേജ്മെന്റിന്റെ സഹായത്താൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ ഹസീന നേതൃത്വം നൽകി തുടങ്ങിയ സാന്തോം FCA ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.



   കൂരാച്ചുണ്ട് പാരിഷ് ഹാളിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ: വി.കെ. ഹസീന സ്വാഗതം പറഞ്ഞു. ബാലുശേരി MLA അഡ്വ സച്ചിൻ ദേവ് അദ്ധ്യക്ഷനായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലോഗോ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.ക്കെ . അമ്മത്, വാർഡ് മെമ്പർ  വിജയൻ കിഴക്കയിൽ മീത്തൽ , ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ലൗലി, യുപി സ്ക്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു, എഫ് സി അരീക്കോട് CEO റാഷിദ് നാലകത്ത് , ബി.ആർ.സി പ്രതിനിധി അരുൺ കെ.ജി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വാർഡ് മെമ്പർമാരായ വിൻസി തൊണ്ടിയിൽ, സണ്ണി പുതിയോട്ടിൽ, ആൻസമ്മ, രാഷ്ട്രീയ  നേതാക്കളായ വി.ജെ സണ്ണി, വി.എസ്. ഹമീദ് , പീറ്റർ , അശോകൻ കുറുങ്ങോട്ട് , എന്നിവർ സന്നിധരായിരുന്നു. ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ ജേക്കബ് കോച്ചേരി നന്ദി പറഞ്ഞു.

   സുബ്രതോ കപ്പിൽ റണ്ണറപ്പായ കൂരാച്ചുണ്ട് ഹൈസ്ക്കൂൾ ടീംമഗ ങ്ങളേയും സന്തോം FCA കോച്ച് അമീനേയും ചടങ്ങിൽ ആദരിച്ചു. സാന്തോം FCA പി.ടി.എ ഭാരവാഹികളായ ജെയ്സൺ, റീഷ്മ , ശ്രീഷ്മ ,  ലൂണ പോൾ, ലിറ്റി, മനോജ് ജോൺ , സിബി, ബൈജു , ജസ്‌ല നൗഷാദ് എന്നിവരും , FC അരീക്കോട് ടീം മാനേജ്മെന്റ് അംഗങ്ങളായ റാഷിദ്, ഫർഷാദ്, ആഷിഖ് , നിയാസ്, ഷറഫുദ്ദീൻ എന്നിവരും സെന്റ് തോമസ് യുപി, ഹൈസ്ക്കൂൾ അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post