*കൂരാച്ചുണ്ട്* : നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നതി നെതിരെയുള്ള നടപടികളുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങ ൾ വിപണനം നടത്തുന്നതിനെതിരെ വ്യാപാരിക ൾക്ക് നിർദേശം നൽകുകയും ചെയ്തു.
പഞ്ചായത്ത് അസി. സെക്രട്ടറി സി.ബിജു, ക്ലർക്ക് എം. നിജിൽ, എസ്.ബി. കൃഷ്ണപ്രസാദ്, കൂരാച്ചുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ എ.സി.അരവിന്ദ്, കെഎ ച്ച്ഐ. ജയേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.