Trending

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക പ്രതിഭകളെ ആദരിച്ചു.

 

കൂരാച്ചുണ്ട്:ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട്  പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രതിഭകളെ ആദരിക്കുകയും ഉൽഘാടനം ചെയ്ത് സംസാരിക്കുകയും  ചെയ്തു.വൈസ് പ്രസിഡണ്ട് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ വിധു സ്വാഗതം പറഞ്ഞു.മികച്ച സമ്മിശ്ര കർഷകനായി ശ്രീ സജി കടുകമ്മാക്കൽ തെരഞ്ഞെടുക്കപ്പെട്ടു ജോസഫ് അറക്കൽ മെമ്മോറിയൽ ക്യാഷ് അവാർഡും സമ്മാനിച്ചു. മുതിർന്ന കർഷകൻ ശ്രീ അഗസ്റ്റിൻ കാരക്കട, വനിതാ കർഷകയായി ഡെയ്സി എബ്രഹാം പിഡിയേക്കൽ (ഫ്രാൻസിസ് കളപ്പുരക്കൽ മെമ്മോറിയ ക്യാഷ് അവാർഡും സമ്മാനിച്ചു) വിദ്യാർത്ഥി കർഷക എയ്ഞ്ചൽ മരിയ, മീൻ വളർത്തൽ അസീസ് എടത്തിൽ, കർഷക തൊഴിലാളി പ്രകാശ് കുനിയിൽ, മികച്ച കോഴി കർഷക ഹസീന ചിറക്കൽ, മികച്ച ക്ഷീര കർഷകൻ സദാനന്ദൻ മാന്നാം പുറത്ത്, മികച്ച ക്ഷീര കർഷക ഡെയ്സി ജോസ് എടാട്ടകുഴിയിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

     വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ OK അമ്മത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർലി എബ്രഹാം ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സിമിലി   ബിജു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിബ പഞ്ചായത്ത് മെമ്പർമാരായ വിൽസൺ പാത്തിച്ചാലിൽ, സണ്ണി പുതിയ കുന്നേൽ, അരുൺ ജോസ്, വിജയൻകിഴക്കേ മീത്തൽ, വിൻസി തോമസ്, ജെസ്സി കരിമ്പനക്കൽ, ആൻസമ്മ എൻ ജെ, സിനി ഷിജോ, കല്ലാനോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോൺസൺ താന്നിക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അരുൺ കെ ജി, ജോസ് കൂവണ്ണിൽ,  വി.എസ് ഹമീദ്, ബേബി പൂവത്തിങ്കൽ, എ കെ പ്രേമൻ, സൂപ്പി തെരുവത്ത്, വർഗീസ്മാസ്റ്റർ പാലക്കാട്ട്, മത്തായി കുന്നേൽ എന്നിവർ പ്രസംഗിച്ചു.കൃഷി അസിസ്റ്റൻറ് ബീന ചടങ്ങിൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post