താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡൻ്റും, കാത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും, ദീപിക തിരുവമ്പാടി ബ്യൂറോ മുൻ റിപ്പോർട്ടറുമായ തിരുവമ്പാടി *ബേബി പെരുമാലിൽ* (64) ഇന്ന് പുലർച്ചെ വാഹനാപകടത്തിൽ മരണപെട്ടു.
എറണാകുളത്ത് ഒരു മീറ്റിംഗിൽ പങ്കെടുത്ത്,ഇന്ന് വെളുപ്പിന് ഒന്നരക്ക് കോഴിക്കോട് നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്ന വഴിക്ക് മുക്കം മണാശ്ശേരി എൽ.പി സ്കൂളിനു സമീപത്ത് വെച്ച് എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.ഇടിച്ച വാഹനം നിർത്താതെ പോവുകയും, പിന്നീട് വന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭാര്യ: സാലി.
മക്കൾ: സോണിയ,ഡാനിയ, ജൂലിയ
മരുമക്കൾ :ലിജിൽ, സുബിൻ.
സംസ്കാരം ബുധനാഴ്ച (ഓഗസ്റ്റ് 3)