Trending

കോഴിക്കോട് നന്മണ്ടയിലാണ് എയർപോർട്ടിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തത്.



 ആറുപേരില്‍നിന്നായി 12 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. നന്മണ്ട സ്വദേശിയാണ് പ്രതി. ഇയാളെ ബുധനാഴ്ച പോലീസ് പിടികൂടി. 

2020-ലാണ് രണ്ടുലക്ഷം രൂപവീതം ആറുപേര്‍ നന്മണ്ട സ്വദേശിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തത്. ആവര്‍ഷം ഒക്ടോബര്‍ 11-ന് ജോലിയില്‍ പ്രവേശിക്കാമെന്ന് പറഞ്ഞായിരുന്നു പ്രതി ഇവരില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍ തലേദിവസം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് ഇവര്‍ക്ക് മനസ്സിലായത്. ഫോണില്‍ കിട്ടാതായപ്പോള്‍ തൃശ്ശൂരില്‍ ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ പരാതിക്കാര്‍ അന്വേഷിച്ചെത്തിയെങ്കിലും കാണാനായില്ല. വിദേശത്ത് പോയെന്നായിരുന്നു അയല്‍വാസികള്‍ പറഞ്ഞത്. അതിനുശേഷമാണ് ഇരകള്‍ പോലീസില്‍ പരാതി നല്‍കിയത്. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാര്‍.

Post a Comment

Previous Post Next Post