Trending

മാനന്തവാടി ചങ്ങാടകടവ് പാലത്തിന് സമീപം തലയില്ലാത്ത നിലയില്‍ അജ്ഞാത മൃതദേഹം



*മാനന്തവാടി :* മാനന്തവാടി കബനി പുഴയില്‍ ചങ്ങാടകടവ് പാലത്തിന് സമീപം തലയില്ലാത്ത നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

*ഇന്ന് രാവിലെ 7.30 ഓടെയാണ് നാട്ടുകാർ വെള്ളത്തില്‍ പൊന്തി കമിഴ്ന്ന് കിടക്കുന്ന  മൃതദേഹം കണ്ടത്.*

 ഷര്‍ട്ടും മുണ്ടും ധരിച്ച നിലയിലുള്ള പുരുഷന്റെ മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുള്ളതായാണ് നിഗമനം. 

*തലയില്ലാത്തതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല* 

 ഫോഴ്സും മാനന്തവാടി പോലീസും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. ഒരു കുടയും ചെരിപ്പും പുഴക്കരയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.   പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post