Trending

കാർഷിക അറിവുകൾ



🎋🌱🎋🌱🎋🌱🎋🌱

*🌴പയര്‍ കൃഷി🌴*
➿➿➿➿➿➿➿

```എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്. എല്ലാകാലത്തും കൃഷിചെയ്യാവുന്ന ഇനമാണെങ്കിലും വേഗം കീടരോഗബാധയേല്‍ക്കുന്ന വിളയായതിനാലാണ് പയറിന്റെ ലഭ്യതയില്‍ കുറവുണ്ടാകുന്നത്. 

വിലകൂടുന്നതിനും കാരണമതാണ്.വന്‍പയര്‍ ധാന്യരൂപത്തിലും അതിന്റെ തോല് കളയാതെ പച്ചക്കറിരൂപത്തിലും നാം ഉപയേഗിക്കുന്നു.പച്ചക്കറിയായി നാം ഉപയോഗിച്ചുവരുന്ന പയറിനങ്ങള്‍ രണ്ടുതരമാണ്. കുറ്റിപ്പയറും വള്ളി പയറും. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കേരളത്തിലെ കാലാവസ്ഥയില്‍ എല്ലായിപ്പോഴും കൃഷിചെയ്യാന്‍ പറ്റിയ വിളയാണ് പയര്‍.വിഗ്‌ന ജനുസ്സില്‍പ്പെട്ട ഫാബെയ്‌സീ കുടുംബക്കാരനാണ് പയര്‍.വിഗ്‌ന അംഗ്വിക്കുലേറ്റസെസ്‌ക്യൂപെഡാലിസ് ആണ് പയറിന്റെ ശാസ്ത്രീയ നാമം.```

*വിത്തിനങ്ങൾ*

```സാധാരണയായി മൂന്ന്തരത്തിലാണ് പയര്‍ കാണാറ്. വന്‍പയര്‍ വിത്ത് ധാന്യനിര്‍മാണത്തിന് കൃഷി ചെയ്യുന്നയിനം പച്ചക്കറിയാവശ്യത്ത് കൃഷിചെയ്യുന്നയിനം ഇത് രണ്ടിനും ഒരുപോലെ ഉപയോഗിക്കുന്നയിനം. എന്നാൽ നമുക്ക് പച്ചക്കറി ആവിശ്യത്തിന്ഉപയോഗിക്കുന്ന വിത്തിനങ്ങൾ ആണ് വേണ്ടത് പച്ചക്കറി രൂപത്തില്‍ ഉപയേഗിക്കുന്നവ കുറ്റിപ്പയര്‍ രൂപത്തിലും വള്ളിപ്പയര്‍രൂപത്തിലും വരുന്നു.```

*വള്ളിപ്പയർ:*
```ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍,കൈരളി,മാല.```

*കുറ്റിപ്പയര്‍ :*
```ഭാഗ്യലക്ഷ്മി,ഗോമതി, ഭാഗ്യലക്ഷ്മി, പൂസബര്‍സാത്തി, പൂസകോമള്‍,അനശ്വര. അനശ്വരയുടെ മണികള്‍ക്ക് ക്രീം നിറമാണ്. ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ് ഗോമതിയുടെ വിത്തിന്. മാല, ലോല, ശാരിക, വയനാടന്‍ പയര്‍ എന്നിവയുടെ മണികള്‍ കറുപ്പ് രാശിയിലാണ്. വന്‍പയര്‍ ധാന്യരീതിയില്‍ ഉപയോഗിക്കുന്നതിന് കൃഷി ചെയ്യുന്ന പയര്‍ ഇനങ്ങള്‍ സി152, എസ് 488, പൂസ ഫര്‍ഗുനി, പൂസദോഫസിലി, കൃഷ്ണമണി വി240,അംബ, സി.ഒ.3, പൗര്‍ണമി, ജിസി827,എന്നിവയാണ്. കനകമണി (പി.ടി.ബി.1), സൂഈറ എന്നിവ പച്ചക്കറിക്കും വന്‍പയര്‍ ഉത്പാദനത്തിനും കൃഷി ചെയ്തുവരുന്നു.```

*നടീൽരീതി*

```വീട്ടുവളപ്പുകളില്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് എല്ലാ കാലാവസ്ഥയിലും പയര്‍ വളര്‍ത്താം.മഴക്കാലത്ത് ജൂണ്‍ രണ്ടാം ആഴ്ചയിലാണ് വിത്തിടേണ്ടത്.പതിനെട്ടുമണിയന്‍ പയര്‍, കഞ്ഞിക്കുഴി പയര്‍ എന്നിവ മകിച്ച വേനല്‍ക്കാല വിളയിനങ്ങളാണ്. പുരയിടങ്ങളില്‍ തെങ്ങിന്‍തോപ്പുകളിലെ അടിത്തട്ട് വിളയായി പയര്‍ കൃഷി കൃഷി ചെയ്യാം. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
മരച്ചീനിതോട്ടങ്ങളിലെ ചങ്ങാതി വിളയായും പറയര്‍ വിളയിച്ചുവരുന്നുണ്ട്. ഇതിന് വി.26 എന്നവിത്താണ് ഉപയോഗിക്കാറ്. തെങ്ങിന് തോപ്പുകളില്‍ ഗുജറാത്ത് വി 118, കെ.പി.2 എന്നിവയാണ് സാധാരണയായി ഉപയോഗിക്കാറ്.

പയറിനങ്ങളുടെ എല്ലാം കൃഷി രീതി ഒരുപോലെയാണ്. കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി തടം കോരി ഉഴുതിളക്കി കട്ടയും കളയുമെല്ലാം നീക്കം ചെയ്യുക. മഴവെള്ളക്കെട്ടുണ്ടാകാതിരിക്കാന്‍ 30 സെ. മീ. വീതിയിലും 15 സെ. മീ. താഴ്ചയിലും രണ്ട് മീറ്റര്‍ അകലം പാലിച്ച് ചാലുകള്‍ നിര്‍മ്മിക്കുക. തുടര്‍ന്ന് വരികള്‍ നിര്‍മ്മിച്ച് അതില്‍ ചെറിയ കുഴികളുണ്ടാക്കി, ഒരു കുഴിയില്‍ രണ്ട് വീതം വിത്തുകള്‍ വിതയ്ക്കുക. 

കുറ്റിപ്പയറിന് 15 സെ. മീ. അകലം മതിയാകും ധാരാളം പടരുന്നവയ്ക്ക് 45 x 30 സെ. മീ. ഇടയകലം ആവശ്യമാണ്. പടരുന്ന പയറിനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് വിത്തുകള്‍ വീതം ഇടാവുന്നതാണ്.പാടത്തു പയർ വിത്തുകൾ ഇടുമ്പോൾ പ്രാവുകൾ കൊത്തികൊണ്ടുപോകാൻ സാധയതയുണ്ട്. പ്രാവുകളെ അകറ്റാനായി വെള്ളകളറിലുള്ള പോളിത്തീൻ കവറുകൾ കുത്തി നിർത്തുകയാണ് പതിവ്.```

*പരിചരണം*

```കരപ്രദേശത്തു പയർ വിത്തിനു ജലസേചനം അത്യാവശ്യമാണ്. വിത്ത് മണ്ണിലിട്ട് പതിനഞ്ച് ദിവസം കഴിയുമ്പോഴും പുഷ്പിക്കുമ്പോഴുമാണ് പയറിന് ജലസേചനം ചെയ്യേണ്ടത്. ഏറെ ചെറിയ ഈർപ്പത്തിൽ വളരുന്ന തരം ചെടിയ്സ് പയർ. അതിനാൽ കൂടുതൽ നന വിപരീത ഫലം ചെയ്യും.. ചെടി പുഷ്പിക്കുമ്പോൾ നനയ്ക്കുന്നത് കൂടുതൽ പുഷ്പിക്കുന്നതിനും കായപിടുത്തത്തിനും നല്ലതാണ്.എന്നാൽ പാടത്തു വിതയ്ക്കുന്ന പയറിനു കീടനിയന്ത്രണമല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വേപ്പിൻകഷായവും പുകയിലക്കഷായവുമാന് പ്രധാന ജൈവകീട നിയന്ത്രണ മാർഗങ്ങൾ. കൂടാതെ കഞ്ഞിവെള്ളത്തിൽ ചാരം കലർത്തി തളിക്കുന്നതും കീടനിയന്ത്രണത്തിനും കുമിൾ രോഗങ്ങൾ തടയുന്നതിനും നല്ലതു.

പയർ ഉണ്ടായി കഴിഞ്ഞാൽ കീടനിയന്ത്രണമാർഗങ്ങൾ ഉപയോഗിച്ചതിന് ശേഷം ഒരാഴ്ചയെങ്കിലും കഴിഞ്ഞേ പയർ പറിക്കാവൂ.```

*ഗുണങ്ങൾ*

```വിറ്റാമിന്റെ കലവറയാണ് പയർ.അന്നജം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ,ബി,സി എന്നിവയും പയറിലടങ്ങിയിരിക്കുന്നു. വിത്ത് രൂപത്തിലുപയോഗിക്കുന്ന വൻപയറിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുന്ന ആന്റി ഓക്സിഡന്റുകൾ പയറിൽ ധാരാളമുണ്ട്.```

*രോഗങ്ങളും കീടങ്ങളും*

*പയറിന് വരാവുന്ന രോഗങ്ങൾ*

*1. വാട്ടരോഗം* - ```ഒരുതരം ഫംഗസ് രോഗമാണിത്. ആദ്യംതന്നെ മണ്ണിന്റെ തൊട്ടമുകളിൽ മുരടിൽ അഴുകിയ ചെറിയ പാട് കാണുന്നു. ക്രമേണ ഇത് അടിചീയലായി ക്രമേണ ചെടി വാടുന്നു.```

*2. കരിള്ളിരോഗം* - ```പയർ ചെടിയുടെ തണ്ടിലും ഇലയിലും കായകളിലും ചെറിയ കറുത്ത പാടുകളായാണിതിന്റെ തുടക്കം. നിമാവിരകൾ, കുമിളുകൾ, ബാക്ടീരിയകൾ - മണ്ണ് നന്നായി കിളച്ച് വെയിലുകൊള്ളിക്കുന്നതോടെ മണ്ണിലെ നിമാവിരകളും കുമിളുകളും ബാക്ടീരിയകളും നശിക്കുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*3. ചീയൽരോഗം, ചുവട് വീക്കം* - ```പയറുചെടിയുടെ മുരടുഭാഗം വണ്ണം വെക്കുകയും തണ്ട് ഉണങ്ങിപ്പോവുകയും ചെയ്യുന്നതാണിത്. ഇത് ഒറ്റയ്ക്കൊറ്റക്കും കൂട്ടായും പയർചെടികളിൽ കണ്ടുവരുന്നു.```

*4. മൊസൈക്ക്രോഗം* - ```മൊസൈക്കിട്ടതുപോലെ പച്ചിലകളിൽ മഞ്ഞ പുള്ളിക വരികയും ക്രമേണ ഇല മൊത്തം മഞ്ഞനിറമായി കരിഞ്ഞ് ഉണങ്ങിപ്പോവുകയും ചെയ്യുന്നരോഗമാണിത്. ഇതിനോടൊപ്പം കായകൾ വളഞ്ഞ് മുരടിക്കുന്നു.```

*5. റസ്റ്റ്* - ```പയർ ചെടികളുടെ വശങ്ങൾ തുരുമ്പുപിടിച്ചതുപോലെ ചെറിയ ചുവന്ന പാടുകളുണ്ടാവുന്നു. ഇലകൾ ചുരണ്ട് നശിക്കുന്നു.```

*6. വേരു ചീയൽ* - ``പുറമേക്ക് കാണാത്തവിധം വേരുകൾ ചീഞ്ഞ് ചെടി വാടുന്നു.```

*കീടങ്ങൾ*

*1. മുഞ്ഞ* - ```പയറിനെ മുഴുവനും നശിപ്പിക്കുന്ന പ്രധാന കീടമാണ് മുഞ്ഞ. സസ്യത്തിന്റെ ഇലയിലും തൂമ്പിലുനം ഇലയ്ക്കടിയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന കറുത്ത കീടമാണിത്.```

*2. പയർചാഴി* - ```പയർചാഴി പയറിന്റെ കായകളിൽനിന്ന് നീരൂറ്റിക്കുടിക്കുന്നു. പയർ ചുരുണ്ട് മടങ്ങുന്നു.```

*3. കായ്തുരപ്പൻ* - ```പുഴുക്കൾ കായ, പൂവ് എന്നിവ തുരന്ന് തിന്നുന്നു.```

*4. തണ്ടീച്ച* - ```ഈച്ചകൾ ഇലപ്പരിപ്പിലും ഇലഞ്ഞെട്ടിലും തണ്ടിൻ മുകളിലും മുട്ടയിട്ട് അവ വിരിഞ്ഞ പുഴുകൾ തണ്ടിന്റെ ഉൾഭാഗം തുരക്കുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*5. ചിത്രകീടം* - ```ഇല തുളച്ച് ഉൾവശം തിന്നുന്ന പ്രാണികൾ നാശംവരുത്തുന്ന ഇലക്ക് പുറമേ വെളുത്ത ചാലുകൾ കാണാം. പിന്നീട് ഇല ചുരുണ്ടുപോവുന്നു.```

*6. ഉറുമ്പ്* - ```കറുത്ത നിറത്തിലുള്ള ഉറുമ്പാണ് പയർ നേരിടുന്ന മറ്റൊരു കീടം. അത് പയറിന്റെ പൂവിലെ തേൻകുടിക്കുകയും അങ്ങനെ പയർ പൂവ് വിരിഞ്ഞ് കായപിടിക്കുന്നതിന് തന്നെ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു.```

*വിളവെടുപ്പ്*

```നട്ട് 45 മുതൽ 50 ദിവസം മുതൽ ആരംഭിച്ച് പിന്നീടങ്ങോട്ട് രണ്ടുമാസക്കാലത്തേക്ക് തുടർച്ചയായി വിളവ് തരാനും പയർ ചെടിക്ക് ശേഷിയുണ്ട്.```

കടപ്പാട് : ഓൺലൈൻ(ഹോംലി ഫാംസ്)
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post