കോഴിക്കോട് :കോടഞ്ചേരി; പതങ്കയത്തു നിന്ന് മനുഷ്യ
ശരീരഭാഗങ്ങൾ കണ്ടെത്തി രണ്ടു കൈകളാണ് ലഭിച്ചത്
കാളിയാംപുഴ കാപ്പിച്ചുവട് പുഴയുടെ ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്.
മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക് (17) എന്ന യുവാവിനെ ഈ മാസം നാലാം തിയ്യതി തിങ്കളാഴ്ച വൈകിട്ട് മുതൽ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു.
ഇന്നേക്ക് പതിനേഴ് ദിവസമായി തിരച്ചിൽ ആരംഭിച്ചിട്ട്.
ഇപ്പോൾ ലഭിച്ച ശരീരഭാഗങ്ങൾ പതങ്കയത്ത് നിന്ന് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായ സ്ഥലത്ത്നിന്നും അഞ്ച് കിലോമീറ്റര്‍ മാറി കാളിയാംപുഴ എന്ന സ്ഥലത്ത് നിന്നുമാണ് കണ്ടെത്താനായത്.
ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിലിന്
എല്ലാ വരും സംയുക്തമായി രംഗത്തുണ്ട്.
ശരീര ഭാഗങ്ങൾ കണ്ടത്തിയത് പതങ്കയത്ത് പുഴയിൽ കാണാതായ മുബാറക്കിന്റേത് തന്നെയാണോ എന്നുo സംശയിക്കുന്നുണ്ട്.
ശരീര ഭാഗങ്ങൾ DNA ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമെ ഇപ്പോൾ ലഭിച്ചിട്ടുള്ള ശരീര ഭാഗങ്ങൾ ആരുടേതാണന്ന് സ്ഥിരീകരിക്കാൻ കഴിയൂ.
ഫയർഫോഴ്സിന്റെയും സംയുക്ത സേനകളായ കർമ ഓമശ്ശേരി, എന്റെ മുക്കം, വിഖായ, പുനർജനി, രാഹുൽ ബ്രിഗേഡ്, വൈറ്റ് ഗാർഡ്, സിവിൽ ഡിഫൻസ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പൂനൂർ, നാട്ടുകാർ, ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം എന്നീ ടീമുകൾ പ്രവർത്തിച്ചു വരികയാണ്.