കണ്ണൂർ: കേരളത്തിലെ കശുമാവിൻ കർഷകർക്കാശ്വസമായി കണ്ണൂർ ജില്ലയിലെ പയ്യാവൂർ സഹകരണ ബാങ്കിനാണ് സ്വന്തമായി ഡിസ്റ്റലറി ആരംഭിച്ച് മദ്യം ഉത്പാദിപ്പിക്കുവാനുള്ള അനുമതി സർക്കാർ നൽകിയത്. കേരളത്തിലാദ്യമായാണ് പഴങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുവാനുള്ള അനുമതി ഒരു സഹകരണ സംഘത്തിന് നൽകുന്നത്. സർക്കാരിൻ്റെ പുതുക്കിയ മദ്യ നയത്തിൽ പഴങ്ങൾ ഉപയോഗിച്ച് മൂല്യ വർദ്ധിത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നു. കശുമാവിൻ കർഷകർക്ക് വളരെ ആശ്വാസം പകരുന്ന വാർത്തയാണിത്. മാത്രമല്ല സർക്കാരിനും ,കർഷകർക്കും വരുമാന മാർഗം കൂടിയാണ് വഴി തുറക്കുന്നത്. കർഷകരിൽ നിന്ന് വിലയ്ക്ക് വാങ്ങുന്ന കശുമാവിൻ പഴങ്ങൾ, എക്സൈസ് മേൽനോട്ടത്തിൽ ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള സിസ്റ്റലറിയിൽ നിന്ന് മദ്യമാക്കി മാറ്റി സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജ് കോർപറേഷൻ വഴി വിൽപ്പന നടത്തും , ഒരു ലിറ്റർ ഉണ്ടാക്കാൻ 200 രൂപാ ചിലവുവരുമെന്നാണ് സഹകരണ സംഘം കണക്ക് കൂട്ടി പറയുന്നത്. ഈ മദ്യം ബിവറേജ് കോർപറേഷൻ വഴി ഒരു ലിറ്ററിന് 500 രൂപായ്ക്ക് വിൽപ്പന നടത്തും. നിരവധി വർഷങ്ങളായി കർഷകരുടെ ആവശ്യമാണ് നടപ്പിലാക്കുവാൻ പോകുന്നത്, അടുത്ത ഡിസംബറോട് കൂടി മദ്യം വിപണിയിലിറക്കുവാൻ സാധിക്കുമെന്നാണ് പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് T. M ജോഷി പറഞ്ഞത്.
ഗോവയുടെ സ്വന്തമായ ഫെനി ഇനി കേരളത്തിലും . കണ്ണൂർ പയ്യാവൂർ സഹകരണ ബാങ്കിന് ഫെനി നിർമിക്കുവാൻ സർക്കാർ അനുമതി.
byകൂരാച്ചുണ്ട് വാർത്തകൾ
•
0
