Trending

കോഴിക്കോട്ട് ബസില്‍ മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചു; പ്രതി കസ്റ്റഡിയില്‍



കോഴിക്കോട് : മാധ്യമപ്രവർത്തകയെ ബസിൽവെച്ച് ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. മാമ്പറ്റ സ്വദേശി നൗഷാദിനെയാണ് പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച രാത്രി ഒരുമണിയ്ക്ക് ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മാധ്യമപ്രവർത്തകയ്ക്ക് നേരേ അതിക്രമമുണ്ടായത്. ഇവർ ബസ് ജീവനക്കാരോട് പരാതിപ്പെട്ടതോടെ ബസ് അത്തോളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് ബസിലുണ്ടായിരുന്ന നൗഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Post a Comment

Previous Post Next Post