കൂരാച്ചുണ്ട്: നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന കൂരാച്ചുണ്ട് അങ്ങാടിയിൽ തെരുവ് നായക്കളുടെ ശല്യം അനുദിനം വർദ്ധിച്ചു വരുകയാണ്..
സ്കൂൾ വിദ്യാർത്ഥികൾക്കും - മറ്റു ജനവിഭാഗങ്ങൾക്കും ആശങ്കയായി തെരുവ് നായക്കളുടെ വിളയാട്ടമാണ് കൂരാച്ചുണ്ട് അങ്ങാടിയിൽ കാണാൻ കഴിയുന്നത്.ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവരെ പിന്തുടരുകയും അക്രമസക്തമാകുകയും ചെയ്യുന്ന തെരുവ് നായക്കളെ നിത്യവും കാണാൻ കഴിയുന്നതാണ്. കോഴിക്കോട് നിന്ന് വരുന്ന ബസുകൾ നിർത്തുന്ന കൂരാച്ചുണ്ട് അങ്ങാടി ( ബാലുശ്ശേരി റോഡ്) സമീപം
നിരവധി പേരെ കടിച്ച ഭ്രാന്തൻ നായ ബസിറങ്ങി വരുന്നവരുടെ ഇടയിലേക്കു പാഞ്ഞു വരുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു.
പലപ്പോഴും
കാൽനടക്കാരും, ഇരു ചക്രവാഹനക്കാരും തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നു.
അതികൃതരുടെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയുണ്ടാകണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.