Trending

പേരാമ്പ്രയില്‍ മണ്ണിനടിയില്‍ കുടുങ്ങിയയാള്‍ മരിച്ചു



*കോഴിക്കോട് |* പേരാമ്പ്രയില്‍ മണ്ണിനടിയില്‍ കുടുങ്ങിയയാള്‍ മരിച്ചു. പേരാമ്പ്ര പരപ്പില്‍ സ്വദേശി നാരായണ കുറുപ്പ് (68) ആണ് മരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്തിന് സമീപത്തെ മണ്ണും വെട്ടുകല്ലും കൊണ്ട് നിര്‍മിച്ച മണ്‍തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും, വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ ഒരു മണിക്കൂറിലേറെ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് നാരായണ കുറുപ്പിനെ പുറത്തെത്തിച്ചത്. തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post