കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പുവ്വത്തുംച്ചോലയിൽ ജനങ്ങൾക്ക് ഭീഷണിയായി ഭ്രാന്തൻ നായുടെ വിളയാട്ടം. സ്കൂൾ കുട്ടികളടക്കം നിരവധിപേർക്കു തെരുവ് നായയുടെ കടിയേറ്റു.
വളർത്തു മൃഗങ്ങളെയും കടിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
സ്കൂൾ തുറന്നതിനാൽ കുഞ്ഞുകുട്ടികൾ അടക്കം നിരവധിപേർ സഞ്ചരിക്കുന്ന നമ്മുടെ പൊതുവഴികൾ പലപ്പോഴും തെരുവ് നായക്കളുടെ സംഗമ കേന്ദ്രമായി മാറിയിരിക്കുന്നു.
തെരുവ് നായകളുടെ ആക്രമം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാൽനടക്കാരും ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവരും ആശങ്കയിലാണ്..
കൂരാച്ചുണ്ട് പഞ്ചായത്തിൽ തെരുവ് നായക്കളുടെ ശല്യം തുടർകഥയാകുന്ന സാഹചര്യത്തിൽ അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം..
Report
By: കൂരാച്ചുണ്ട് വാർത്തകൾ
