Trending

ബഫർസോൺ എങ്ങനെ ബാധിക്കും❓️ പാരിസ്ഥിതിക അനുമതി വേണ്ടിവരുന്നത് എന്തിനെല്ലാം



വനംവകുപ്പിന്റെ പരിധിയിലുള്ള മുഴുവൻ മേഖലകളെയും ബാധിക്കുന്നതല്ല ബഫർസോൺ പ്രഖ്യാപനം. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പ്രദേശമാണ് ഒരു കിലോമീറ്റർ വീതിയിൽ ലോല മേഖലയായി (ഇക്കോ സെൻസിറ്റീവ് സോൺ) മാറുക. ഉത്തരവു നടപ്പായാൽ അതിരപ്പിള്ളി പോലുള്ള പഞ്ചായത്തുകൾ പൂർണമായും പീച്ചി, വാഴാനി പോലുള്ള മേഖലകളിലെ വനാതിർത്തിയ‍ിലുള്ള ഗ്രാമങ്ങൾ ഭാഗികമായും ബഫർസോണിൽ ഉൾപ്പെടും. ഇവിടങ്ങളിൽ പുതിയ സ്ഥിര നിർമാണങ്ങളൊന്നും അനുവദിക്കില്ല.

ഈ വിലക്ക് വീടുനിർമാണത്തിനു പോലും ബാധകമാകാമെന്നു ഭീതിയുണ്ട്. പരിസ്ഥിതി അനുമതിയോടെ താൽക്കാലിക നിർമാണങ്ങളാകാം എന്നു പറയുന്നുണ്ടെങ്കിലും മാനദണ്ഡം വ്യക്തമല്ല. നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ, നിർമാണങ്ങൾ എന്നിവ തുടരണമെങ്കിൽ പോലും വനംവകുപ്പ് ചീഫ് കൺസർവേറ്ററുടെ അനുവാദം വേണം. ക്വാറി, ഫാക്ടറി, മരമിൽ, ഇഷ്ടികക്കളങ്ങൾ എന്നിവയ്ക്ക് അനുവാദമേയില്ല.

Post a Comment

Previous Post Next Post