Trending

അർധരാത്രി മദ്യപിച്ച് റോഡിൽ ബഹളം; കോഴിക്കോട്ട് പെൺകുട്ടികളടക്കം നാല് വിദ്യാർഥികൾ പിടിയിൽ


കോഴിക്കോട് : അർധരാത്രി മദ്യപിച്ച് റോഡിൽ ബഹളംവെച്ച വിദ്യാർഥികളെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണൽ കോളേജിലെ നാലു വിദ്യാർഥികളാണ് ഞായറാഴ്ച രാത്രി 12.30-ന് പുതിയറ-പാളയം ജങ്ഷനു സമീപമുള്ള റോഡിൽ ബഹളംവെച്ചത്. 

രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണുണ്ടായിരുന്നത്. സ്റ്റേഷനിൽവെച്ച് വിദ്യാർഥികൾ പോലീസിനെ ചീത്തവിളിക്കുകയും വിടാൻ ആവശ്യപ്പെടുകയും ചെയ്തു. 

എന്നാൽ, ബന്ധുക്കളെത്തണമെന്ന നിലപാടിലായിരുന്നു പോലീസ്. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post