അമിത മൊബൈൽഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി.
കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്.
കൊല്ലം ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂൾ 10ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവാനി.
വാടകവീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിയാണ് ശിവാനി മരിച്ചത്.
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ ഇന്ന് പോസ്റ്റ്മാർട്ടം നടത്തും.
കൊല്ലം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
വിദേശത്തുള്ള പിതാവ് എത്തിയശേഷമായിരിക്കും ശിവാനിയുടെ സംസ്ക്കാരം നടക്കുക.
*_ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056_*
Tags:
Latest
