*സാന്തോം
സ്കൈലാർക്ക്*
കൂരാച്ചുണ്ട് : വിദ്യാർഥികൾ ഇംഗ്ലീഷ് ഭാഷ അനായാസമായും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യുന്നതിനായി സെന്റ്.തോമസ് ഹൈസ്കൂളിൽ ലാഗ്വേജ് അക്വിസിഷൻ സ്കിൽസ് പ്രോഗ്രാം ആരംഭിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളേയും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള വരാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഭാഷാവിദഗ്ധൻ ഡോ.ജോസഫ് തോണിക്കുഴി ഉദ്ഘാടനം ചെയ്ത സാന്തോo സ്കൈ ലാർക്ക് എന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ജേക്കബ് കോച്ചേരി, അധ്യാപകരായ ലിസി കെ ജോസഫ് , ബിജു കെ സി , വിദ്യാർഥികളായ ആൻമെറിൻ അഗസ്റ്റിൻ, തെൻഹ ഷെറിൻ , കിരൺ ജോർജ് ജിജോ എന്നിവർ സംസാരിച്ചു.