Trending

ഞാറ്റുവേല ചന്തയും ഞാറ്റുവേല സഭയും സംഘടിപ്പിച്ചു

കേരള സർക്കാർ
കാർഷിക വികസന -കർഷക ക്ഷേമ വകുപ്പ് കൂരാച്ചുണ്ട് കൃഷിഭവൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും ,ഞാറ്റുവേല സഭയും സംഘടിപ്പിച്ചു..
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.




കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഓ.കെ അഹമ്മദ് അധ്യക്ഷത വഹിച്ചു.

കൂരാച്ചുണ്ട് കൃഷിഭവൻ ഓഫിസർ ബിന്ദുസ്വാഗതം പറഞ്ഞു, മെമ്പർമാരായ
ബിൻസി തോമസ്, സിമിലി ബിജു, സണ്ണി പുതിയകുന്നേൽ, വിജയൻ കിഴക്കേമീത്തൽ, വിൽസൺ പാത്തിച്ചാലിൽ, മിൽമ സൊസൈറ്റി പ്രസിഡണ്ട് ജോർജ്ജ് പൊട്ടുകുളം CDS ചെയർപേഴ്സൻ കാർത്തിക വിജയൻ എന്നിവർ പ്രസംഗിച്ചു. കൂരാച്ചുണ്ട് കൃഷി ഭവൻ അസിസ്റ്റൻ്റ് ബീന നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post