തോക്ക് ലൈസൻസ് ഉള്ളവർക്കും അപേക്ഷകർക്കും ഫീസ് ഈടാക്കി പരിശീലനം നൽകും. പരിശീലനത്തിന് പ്രത്യേക സമിതിയും സിലബസും തയാറായി. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവ് ഇറക്കി. തോക്ക് ഉപയോഗ പരിശീലനത്തിന് 5000 രൂപയാണ് ഫീസ്. പരിശീലനം പൂർത്തിയാക്കിയവർക്ക് പൊലീസ് സർട്ടിഫിക്കറ്റ് നൽകും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം.